Menu

Palakkad Coconut Producers Company Limited

An initiative by coconut farmers of Palakkad

Coconut procurement at higher prices at Muthalamada Contact Nithin-9495098247
For pure, sulphur free, cold pressed coconut oil : Muhammed Anas - 9495098245 For Hybrid seedlings : Mohandas - 9447757852 Call

 തെങ്ങ് പുനരുദ്ധാരണ പദ്ധതിയിലെ വളം വിതരണത്തിന്‍റെ സ്ഥിതി - 31 ജൂലൈ  2015

രണ്ടു പദ്ധതികളിലായിട്ടാണ് ജില്ലയില്‍ നാളികേര വികസന ബോര്‍ഡ് വഴി കര്‍ഷകര്‍ക്ക് വളവും വിത്തും ലഭിക്കുന്നത്.

LoDP പദ്ധതി

2012-13, 2013-14 വര്‍ഷങ്ങളിലായി 20 നാളികേര ഉല്‍പാദക സംഘങ്ങളെ LoDP പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും അവര്‍ക്ക് രണ്ടു വര്‍ഷത്തെ സഹായം പൂര്‍ണ്ണമായും നല്കി കഴിഞ്ഞിട്ടുമുണ്ട്.

R&R പദ്ധതി

2013-14, 2014-15 വര്‍ഷങ്ങളിലായി യഥാക്രമം 185 സംഘങ്ങളും 101 സംഘങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 185 സംഘങ്ങളിലെ 13023 കര്‍ഷകരുടെ 11,50,545 തെങ്ങുകള്‍ക്കായി 12,55,59,950 രൂപയുടെ സഹായം 2013-14 ല്‍ തന്നെ നല്‍കുകയുണ്ടായി.

2014-15 വര്‍ഷത്തിലെ പുരോഗതി

2014-15 വര്‍ഷത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന സംഘങ്ങളെ അവര്‍  രൂപീകരിച്ചിട്ടുള്ള ഫെഡറേഷനുകളുടെ പ്രകടനം അടിസ്ഥാനമാക്കിയാണ് PCPCL ശുപാര്‍ശ ചെയ്തത്. കുറിയ ഇനം തയ്യുകള്‍, ഹൈബ്രിഡ് തയ്യുകള്‍ എന്നിവയുടെ ഉല്‍പാദനവും വിതരണവും, പരിശീലനങ്ങളിലെയും യോഗങ്ങളിലെയും പങ്കാളിത്തം, പാലക്കാട് കൊക്കോനട്ട് പ്രൊഡ്യൂസര്‍ കമ്പനിയിലെ ഓഹരിയിലും മറ്റ് പരിപാടികളിലെയും പങ്കാളിത്തം എന്നിവ ആയിരുന്നു മുഖ്യ മാനദണ്ഡങ്ങള്‍. അതനുസരിച്ച് 2015 മാര്‍ച്ച്  1 നു ഏറ്റവും മുന്നിലുള്ള 106 സംഘങ്ങളിലെ 7669 കര്‍ഷകരുടെ 5,13,451 തെങ്ങുകള്‍ക്കായി 5,64,79,710 രൂപയുടെ സഹായങ്ങള്‍ വിതരണം CDB തുടങ്ങുകയുണ്ടായി. അത് ഇപ്പോള്‍ കഴിഞ്ഞിട്ടുണ്ട്. ഈ വിവരങ്ങള്‍ പട്ടിക ആയി കൊടുത്തിട്ടുണ്ട്.

ഇനി വിതരണം ചെയ്യുവാനുള്ള ആനുകൂല്യങ്ങള്‍

ഇനി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുവാന്‍ ബാക്കിയുള്ള സംഘങ്ങളുടെ കര്‍ഷകരുടെയും തെങ്ങുകളുടെയും എണ്ണവും  സംഘത്തിന്‍റെ  മുന്‍ഗണന ക്രമവും താഴെ കൊടുത്തിരിക്കുന്നു. ഇതനുസരിച്ച് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുവാന്‍ ശുപാര്‍ശ CDB യ്ക്കു നല്കിയിട്ടുണ്ട്.  ലഭ്യമായ പണത്തിന് അനുസരിച്ചു ഈ സംഘങ്ങള്‍ക്ക് CDB ആനുകൂല്യങ്ങള്‍ നല്കുന്നതായിരിക്കും. ഓരോ ആഴ്ചയിലും ഈ മുന്‍ഗണന ക്രമം മാനദണ്ഡങ്ങള്‍ക്കു അനുസരിച്ചു മാറുന്നതായിരിക്കും

മാനദണ്ഡങ്ങള്‍

  1. രണ്ട് ലിസ്റ്റുകള്‍ ഉണ്ട് - 2013-14, 2014-15 വര്‍ഷങ്ങളിലെ ആയി
  2. ഒരു CPS നെ ഏതെങ്കിലും ഒരു ലിസ്റ്റില്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ
  3. ഈ വര്‍ഷത്തില്‍ ആനുകൂല്യം ലഭിച്ചതിന് ശേഷം ഷെയര്‍ അടയ്ക്കാത്ത സംഘങ്ങളെ പരിഗണിച്ചിട്ടില്ല. കുറഞ്ഞത് 30 % എങ്കിലും അടച്ചവരെ മാത്രമേ ശുപാര്‍ശ ചെയ്യുന്നുള്ളൂ.
  4. ഈ വര്‍ഷം ആനുകൂല്യങ്ങള്‍ കിട്ടാത്തവരില്‍ 20 % ഷെയര്‍ അടച്ചവരെ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
  5. മേല്പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ ഒരു ഫെഡറേഷനില്‍ ഒരു സംഘവും വരാത്ത അവസ്ഥയില്‍ ആ ഫെഡറേഷനില്‍ ഓരോ വര്‍ഷത്തിലെയും ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ഒരു സംഘത്തിനെ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
  6. ഫെഡറേഷനില്‍ അംഗമായ സംഘത്തിന് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ, അതതു സംഘങ്ങള്‍ അത് ഉറപ്പാക്കണം
  7. തെങ്ങ് വെട്ടിയതിന്‍റെ മുഴുവന്‍ കണക്കുകളും തീര്‍ത്തിരിക്കണം, ആയത് വെബ് സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കണം.

 

 

ഇത് വരെ വിതരണം ചെയ്തത് 2014-15 വര്‍ഷം

NoFederationCPSsFarmers PalmsAmount
1Edathanattukara9521277463052060
2Erimayur13752 355353908850
3Kanjirapuzha131239 903319936410
4Karakurissy11732405844464240
5Kollengode Block8626 55462 6100820
6Kuzhalmannam Block2221 8930 982300
7Malampuzha Block7380 39085 4299350
8Muthalamada4208 30649 3371390
9Nallepully10518 408804496800
10Nenmara Block5459 26958 2965380
11Ottapalam Block1262243246730
12Perumatty2163 15228 1675080
13Seekrishnapuram Block91041 48365 5320150
14Thachampara4331 19048 2095280
15Thenkara8452 324073564770
 Total106 7669 513451 56479610