Events
- Participation in Foodex exhibition, Jeddah, Saudi Arabia
- Meeting of CPCs at Coconut Development Board on 18 October
- Director Board meeting on 21 September
- Presentation at 47 annual APCC meeting at Bali, Indonesia on 26 September
- Annual General Body meeting of PCPCL on 22 September at Muthalamada
- Annual General Body meeting of Malampuzha Federation on 20 September
- Annual general body meeting of Kuzhalmannam CPF on 27 Aug
- Visit by Hon: Minister of Agriculture, Sunil Kumar at Muthalamada plant on 29 July
- Director Board meeting at Palakkad on 8 August
- Congratulatory meeting to Shri TK Jose IAS at Eranakulam on 30 July
സങ്കരയിനം തെങ്ങിന് തയ്യുകള്
കേരളത്തിലെ തെങ്ങുകളുടെ കുറഞ്ഞ ഉത്പാദനക്ഷമതയുടെ പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത് വളരെ വൈകി മാത്രം കായ്ഫലം തന്നു തുടങ്ങുന്നതും കായ്ഫലം കുറഞ്ഞതുമായ തെങ്ങുകളുടെ ആധിക്യമാണ്. നല്ല ഗുണമേന്മയുള്ള തെങ്ങിന് തൈകളുടെ ലഭ്യതക്കുറവാണ് ഇതിന് ഒരു പ്രധാന കാരണം. ഗുണമേന്മയുള്ള ഒരു സങ്കരയിനം തെങ്ങിന് തൈയ്യിന് 500 രൂപ വില വരും. ഈ തുക മുടക്കാന്‍ തയ്യാറാണെങ്കില്ത്തന്നെ തെങ്ങിന്‍തൈ ലഭ്യമാവുന്നത് അഡ്വാന്‍സ് കൊടുത്ത് 1-2 വര്‍ഷം കഴിഞ്ഞാണ്. ഇത് തന്നെ തമിഴ്നാട്ടിലേ ആവശ്യത്തിന് ലഭിക്കുന്നുള്ളൂ.
ഇതിന് പരിഹാരം നമുക്കാവശ്യമായ നല്ല തെങ്ങിന് തൈകള്‍ നാം തന്നെ ഉണ്ടാക്കുക എന്നതാണ്. ഇതിന്റെ ഭാഗമായാണ് നാളികേര വികസന ബോര്‍ഡ്, അക്കാദമിക് സ്ഥാപനങ്ങളും സര്‍ക്കാരിതര സംഘടനകളുമായി കൂടിച്ചേര്‍ന്ന് സങ്കരയിനം തെങ്ങിന് തൈക്കള്‍ ഉണ്ടാക്കുന്ന ഒരു പരിപാടിക്ക് രൂപം കൊടുത്തത്. ഇതിന്റെ ഭാഗമായി 2012 ആഗസ്റ്റില്‍ മൈത്രി മുതലമടയില്‍ സങ്കരയിനം തെങ്ങിന് തൈക്കള്‍ ഉത്പാദിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.
ഉയരം കുറഞ്ഞ നാടന്‍ തെങ്ങ് മാതൃവൃക്ഷമായും ഉയരം കൂടിയ തെങ്ങ് പിതൃ വൃക്ഷമായും എടുത്തു കൃത്രിമമായി സങ്കരണം നടത്തിയ D×T ഇനത്തില്‍പ്പെട്ട തെങ്ങിന് തൈക്കളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. പെണ്‍പൂക്കള്‍ തിരഞ്ഞെടുക്കുന്നത് ഉയരം കുറഞ്ഞ തെങ്ങില്‍നിന്നും ആണ് പൂക്കള്‍ - പൂമ്പൊടി - ശേഖരിക്കുന്നത് ഉയരം കൂടിയ തെങ്ങില്‍ നിന്നും ആണ്. വര്‍ഗ്ഗ സങ്കരണം നടത്തുന്നതിനായി നല്ല സ്വഭാവ സവിശേഷതകള്‍ പ്രകടിപ്പിക്കുന്ന മാതൃ പിതൃവൃക്ഷങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
സങ്കരയിനം തെങ്ങിനങ്ങളുടെ ഗുണമേന്മകള്
- നാടന്‍ തെങ്ങുകളെക്കാള്‍ നേരത്തെ വിളവ് നല്കി തുടങ്ങും - 2 വര്‍ഷത്തിനുള്ളില്‍ കായ്ക്കുകയും 4 വര്‍ഷത്തിനകം നല്ല വിളവ് ലഭിക്കുകയും ചെയ്യും.
- കൂടുതല്‍ വിളവും ഉയര്‍ന്ന ഉല്പാദന ക്ഷമതയും
- വലിപ്പം കൂടിയ തേങ്ങ- 600 ഗ്രാമോളം തൂക്കം
- കരിക്കില്‍ 700 മില്ലീ ലിറ്ററോളം വെള്ളം
- നെടിയ ഇനം തെങ്ങുകളെക്കാള്‍ പൊക്കം കുറവ്
- ഉയര്‍ന്ന രോഗ പ്രതിരോധ ശേഷി
- കരിക്ക്/തേങ്ങ/കൊപ്ര/നീരക്ക് അനുയോജ്യം
വര്‍ഗ്ഗ സങ്കരണത്തിന് ഉപയോഗിക്കുന്ന വിവിധ തെങ്ങിനങ്ങള്‍
കുറിയ തെങ്ങിനങ്ങള്‍
- ചാവക്കാട് കുറിയ ഓറഞ്ച് (COD)
- ചാവക്കാട് കുറിയ പച്ച (CGD)
- മലയന്‍ കുറിയ ഓറഞ്ച് (MOD)
- മലയന്‍ കുറിയ പച്ച (MGD)
- മലയന്‍ കുറിയ മഞ്ഞ(MYD)
നെടിയ തെങ്ങിനങ്ങള്‍
- പശ്ചിമ തീര നെടിയ ഇനം (West coast Tall)
- ടിപ്തൂര് നെടിയ ഇനം (Tiptur Tall)
ലഭ്യത
ഇവയുടെ സങ്കരയിനങ്ങള്‍ മുതലമടയിലുള്ള നഴ്സറിയില്‍ ലഭ്യമാണ്. കൂടാതെ കരിക്കിന് പറ്റിയ കുറിയ നാടന്‍ തെങ്ങിനങ്ങളും സ്വാഭാവിക സങ്കരയിനങ്ങളും ഇവിടെ ലഭ്യമാണ്. കരിക്കിന് പറ്റിയ ഈ കുറിയ നാടന്‍ തെങ്ങിനങ്ങളില്നിന്ന് ഒരു വര്‍ഷം 250 കരിക്കോളം ലഭ്യമാണ്. കുറഞ്ഞത് ഒരു തെങ്ങില്‍നിന്ന് 3500 രൂപയോളം പ്രതിവര്‍ഷ ആദായവും ലഭിക്കും.
സ്വന്തമായി ഗുണമേന്മയുള്ള കുറിയ തെങ്ങിനങ്ങള്‍ ഉള്ള നാളികേര ഉല്പാദക സംഘത്തിനോ ഫെഡറേഷനോ ഈ രീതിയില്‍ പ്രാദേശികമായി ആവശ്യമുള്ള തെങ്ങിന് തൈക്കള്‍ അവിടെത്തന്നെ ഉത്പാദിപ്പിക്കാവുന്നതാണ്. സ്വന്തമായി കുറിയ തെങ്ങിനങ്ങള്‍ ഇല്ലെങ്കില്‍ സമീപ പ്രദേശങ്ങളില്‍ നിന്ന് ഇവ ലീസ് അടിസ്ഥാനത്തില്‍ ലഭ്യമാക്കാനും ശ്രമിക്കാവുന്നതാണ്.
കുറിയ തെങ്ങിനങ്ങളിലെ പൂങ്കുലകളില്‍ നിന്നും ആണ്‍പൂക്കള്‍ മുറിച്ചുമാറ്റി (emasculation),തുണിസഞ്ചികൊണ്ട് മൂടി (Bagging), നെടിയ ഇനങ്ങളില്‍ നിന്നും ശേഖരിക്കുന്ന പരാഗം കൊണ്ട് കൃത്രിമ പരാഗണം (Pollination) നടത്തിയാണ് ഇത്തരം വിത്തുകള്‍ ഉത്പാദിപ്പിക്കുന്നത്. ഇതിനുള്ള പരിശീലനം നാളികേര വികസന ബോര്‍ഡില്‍ നിന്നും പാലക്കാട് കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിയില്‍നിന്നും ലഭ്യമാണ്.